മെഡി. കോളജുകള്‍ ഈടാക്കിയ ഫീസ് വെബ്സൈറ്റില്‍ ചേര്‍ക്കണം

ന്യൂഡല്‍ഹി: മെഡിക്കല്‍ കോളജുകളുടെ വെബ്സൈറ്റുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശം. വെബ്സൈറ്റില്‍ അധ്യാപകരെക്കുറിച്ച വിദ്യാര്‍ഥികളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ സൗകര്യം ഒരുക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് എല്ലാ മെഡിക്കല്‍ കോളജുകള്‍ക്കും കൗണ്‍സില്‍ കത്തയച്ചിട്ടുണ്ട്. 

എല്ലാ മാസവും ആദ്യ ആഴ്ച വെബ്സൈറ്റുകള്‍ അപ്ഡേറ്റ് ചെയ്യാനാണ് ആവശ്യപ്പെട്ടത്. എല്ലാ വിദ്യാര്‍ഥികളുടെയും നീറ്റ് പരീക്ഷയിലെ സ്കോറും കോളജ് അവരില്‍നിന്ന് ഈടാക്കിയ ഫീസും വെബ്സൈറ്റില്‍ ചേര്‍ക്കണം. വിദ്യാര്‍ഥികളുടെ ഹാജര്‍, പഠനനിലവാരം എന്നിവയും ഓരോ സെമസ്റ്ററിലും അപ്ഡേറ്റ് ചെയ്യണം. സുപ്രീംകോടതി നിയമിച്ച മേല്‍നോട്ട സമിതിയുടെ നിര്‍ദേശപ്രകാരമാണ് മെഡിക്കല്‍ കൗണ്‍സില്‍ ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. മേയിലാണ് കൗണ്‍സിലിന്‍െറ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധയടക്കമുള്ളവര്‍ അടങ്ങിയ സമിതി രൂപവത്കരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.