ഉല്‍പാദക കമ്പനികള്‍ക്ക് ഇന്ത്യയും ചൈനയും അല്ലാതെ മറ്റൊരു ഇടമില്ല –റനില്‍ വിക്രമസിംഗെ

ന്യൂഡല്‍ഹി: ലോക സാമ്പത്തിക വളര്‍ച്ചക്ക് നേതൃത്വം നല്‍കാന്‍ കഴിയുന്ന രണ്ടു രാഷ്ട്രങ്ങള്‍ ഇന്ത്യയും ചൈനയും മാത്രമാണെന്നും ഉല്‍പാദക കമ്പനികള്‍ക്ക് പോകാന്‍  ഈ രാജ്യങ്ങളല്ലാതെ മറ്റൊരു ഇടവുമില്ളെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ.

സ്വന്തമായി നയനിലപാടുകള്‍ സ്വീകരിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ലോക സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളുണ്ടാക്കുന്ന സാമ്പത്തിക നയങ്ങള്‍ക്കെതിരെ വിമര്‍ശം ഉയര്‍ത്തിയായിരുന്നു ഈ പരാമര്‍ശം. ഡല്‍ഹിയില്‍ ഇന്ത്യാ ഇക്കണോമിക് ഫോറത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പരിവര്‍ത്തനത്തിന് ഇന്ത്യയുടെ കരുത്ത് ലോകം  പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് വിക്രമസിംഗെ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുമായുള്ള സാമ്പത്തിക, സാങ്കേതിക സഹകരണ കരാര്‍ (ഇ.ടി.സി.എ) ഈ വര്‍ഷം തന്നെ ഒപ്പുവെക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.