കോൺഗ്രസുമായി ധാരണ: ബംഗാൾ ഘടകം രാഷ്​ട്രീയ അടവുനയം തെറ്റിച്ചു–യെച്ചൂരി

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കിയ ബംഗാൾ ഘടകത്തിെൻറ നടപടി കേന്ദ്രകമ്മിറ്റിയുടെ രാഷ്ട്രീയ അടവുനയത്തിന് വിരുദ്ധണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത് സംബന്ധിച്ച തുടർ നടപടികൾ കേന്ദ്രകമ്മിറ്റി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന് ശേഷം തൃണമൂൽ കോൺഗ്രസ് വൻ തോതിൽ അക്രമം അഴിച്ചുവിടുകയാണ്. അക്രമങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് ഒരുമിച്ച് നീങ്ങാൻ ശ്രമിക്കുമെന്നും യെച്ചൂരി പറഞ്ഞു.

കേരളത്തിലെ  തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ തയാറാകാത്ത ആർ.എസ്.എസ്  സിപിഎം പ്രവർത്തർകർക്കുനേരെ ആക്രമണം നടത്തുകയാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.ആർഎസ്എസ് ആക്രമണങ്ങളിൽ ഇതുവരെ രണ്ട്  പാർട്ടി പ്രവർത്തകർ മരിക്കുകയും  82 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 41 ആക്രമണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. അക്രമികളെ നിയന്ത്രിക്കാൻ കേരള സർക്കാർ നിയമപരമായ നടപടികൾ കൈക്കൊള്ളുമെന്നും യെച്ചൂരി പറഞ്ഞു.

രാജ്യവ്യാപകമായി ആർ.എസ്.എസും ബി.ജെ.പിയും വർഗീയതയും വിഭാഗീയതയും വളർത്തുകയാണ്. വർഗീയത വളർത്തി മുതലെടുക്കാനും തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുമാണ് ശ്രമം. ബജ്റംഗ്ദൾ ആയുധ പരീശീലനം നടത്തിയട്ടും ഉത്തർപ്രദേശ് സർക്കാർ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിനെയും യെച്ചൂരി വിമർശിച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.