അതിവേഗം കുതിച്ചു, ടാള്‍ഗോ കോച്ചുകള്‍

ന്യൂഡല്‍ഹി: അതിവേഗവും കുറഞ്ഞ ഇന്ധനക്ഷമതയുമുള്ള സ്പാനിഷ് ടാള്‍ഗോ ട്രെയിന്‍ കോച്ചുകളുടെ പരീക്ഷണയോട്ടം വിജയം. മണിക്കൂറില്‍ 80 മുതല്‍ 115 കിലോമീറ്റര്‍ വരെ വേഗത്തില്‍ യു.പിയിലെ ബറേലി-മൊറാദാബാദ് പാതയിലാണ് ടാള്‍ഗോ കോച്ചുകള്‍ ചീറിപ്പാഞ്ഞത്.
4500 കുതിരശക്തിയുള്ള ഇന്ത്യന്‍ ഡീസല്‍ എന്‍ജിനുകള്‍ വഹിച്ച ഒമ്പത് അലൂമിനിയം കോച്ചുകള്‍ ഞായറാഴ്ച രാവിലെ 8.50നാണ് പരീക്ഷിച്ചത്. കാലിയായ കോച്ചുകള്‍ക്കൊപ്പം മണല്‍നിറച്ച ചാക്കുകളുള്ള കോച്ചുകളും ഇനി പരീക്ഷിക്കും. 90 കിലോമീറ്റര്‍ ദൂരമുള്ള ഈ പാതയില്‍ ജൂണ്‍ 12വരെ പരീക്ഷണയോട്ടം നീളും.

ഭാരം കുറഞ്ഞ ടാള്‍ഗോ കോച്ചുകള്‍ ഘടിപ്പിച്ച എന്‍ജിന്‍ വളവുകളില്‍ വേഗം കുറക്കാതെ ഓടിക്കാം. ഒമ്പത് കോച്ചുകളില്‍ രണ്ട് എക്സിക്യൂട്ടിവ് ക്ളാസ് കോച്ചുകളുണ്ട്. നാല് ചെയര്‍കാറുകളടക്കം വേറെയും സൗകര്യങ്ങളുണ്ട്.
രാജധാനി ട്രെയിന്‍ ഓടുന്ന  മഥുര-പല്‍വാല്‍ പാതയില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ ടാള്‍ഗോ കോച്ചുകള്‍ 40 ദിവസം പരീക്ഷിക്കും. രാജധാനി എക്സ്പ്രസിന്‍െറ ശരാശരി വേഗം മണിക്കൂറില്‍ 85 കിലോമീറ്റര്‍ മാത്രമാണ്. ടാള്‍ഗോ കോച്ചുകള്‍ മണിക്കൂറില്‍ ശരാശരി 125 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കും.
ഈ ആഡംബര കോച്ചുകളുടെ സെന്‍സര്‍ പരീക്ഷണം കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.