സഞ്ചാരികളുടെ മനംകവര്‍ന്ന് ഊട്ടിയില്‍ പുഷ്പപ്രദര്‍ശനം

ഗൂഡല്ലൂര്‍: ഊട്ടിയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 120ാമത് പുഷ്പപ്രദര്‍ശനം ആരംഭിച്ചു.  മൂന്നു ദിവസത്തെ പ്രദര്‍ശനത്തിന്‍െറ ഭാഗമായി ഗാര്‍ഡനിലെ പുല്‍ മൈതാനിയില്‍ ഒരുക്കിയ പൂക്കള്‍കൊണ്ടുള്ള വിവിധ കാഴ്ചകളൊരുക്കിയത് കണ്ടാസ്വദിച്ചും സെല്‍ഫിയും കുടുംബങ്ങളോടൊപ്പം ഫോട്ടോയെടുത്തും വിനോദസഞ്ചാരികളും പുഷ്പോത്സവം ഭംഗിയായി ആസ്വദിച്ചിരുന്നു.

നീലഗിരി ജില്ലാ ഭരണക്കൂടത്തിന്‍െറ ആഭിമുഖ്യത്തില്‍ കാര്‍ഷിക വകുപ്പ്, ടൂറിസം വകുപ്പും സംയുക്തമായി ഒരുക്കിയ പ്രദര്‍ശനം തമിഴ്നാട് ക്യഷി വകുപ്പ് മന്ത്രി ആര്‍. ദുരൈകണ്ണ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വകുപ്പ് സംസ്ഥാന ചീഫ് സെക്രട്ടറി എസ്. വിജയകുമാര്‍, നീലഗിരി ജില്ലാകലക്ടര്‍ ഡോ. പി. ശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

കാര്‍ണേഷ്യം പൂക്കള്‍കൊണ്ടൊരുക്കിയ ചെന്നൈ സെന്‍റല്‍ റെയില്‍വേസ്റ്റേഷന്‍ മാത്യക
 


1.30 ലക്ഷം കാര്‍ണേഷ്യം പൂക്കള്‍കൊണ്ട് ഒരുക്കിയ 68 അടി നീളം, 30 അടി ഉയരം, 10 അടി വീതിയിലുള്ള സെന്‍റല്‍ റെയില്‍വേ സ്റ്റേഷന്‍ മാത്യകയാണ് പ്രദര്‍ശനത്തില്‍ മുഖ്യ ആകര്‍ഷകം. കിളികളുടെ രൂപവും മറ്റു പ്രദര്‍ശനങ്ങളും മനംകവരുന്ന കാഴ്ചകളാണ്.  15000 ചെടിച്ചട്ടികളില്‍ ഒരുക്കിയ ഓര്‍ക്കിഡ്, കാര്‍ണേഷ്യം പൂക്കള്‍ ഉള്‍പ്പെടെയുള്ളവ ഗ്യാലറികളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  ഗാര്‍ഡന്‍ വിപുലപ്പെടുത്തിയ ഭാഗത്ത് വിവിധ വര്‍ണങ്ങളിലെ പൂക്കള്‍കൊണ്ടുള്ള കാഴ്ചകളും സജ്ജമാക്കിയിട്ടുണ്ട്.  വെള്ളിയാഴ്ച ആരംഭിച്ച പ്രദര്‍ശനം ഞായറാഴ്ച സമാപിക്കും.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.