വികലാംഗര്‍ ഇനി ദിവ്യാംഗര്‍

ന്യൂഡല്‍ഹി: ശാരീരിക വൈകല്യങ്ങളുള്ളവരെ വികലാംഗര്‍ എന്നതിനു പകരം ദിവ്യാംഗര്‍ എന്ന് വിശേഷിപ്പിക്കാനും കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ദൈവിക ശരീരമുള്ളവര്‍ എന്നര്‍ഥം വരുന്ന വാക്ക് ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏതാനും മാസം മുമ്പ് റേഡിയോ പ്രഭാഷണത്തില്‍ നിര്‍ദേശിച്ചിരുന്നു. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ‘പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റി’ എന്ന പ്രയോഗം തന്നെയാണ് ഇംഗ്ളീഷില്‍ ഉപയോഗിക്കുക.

ഒമ്പതു വിഭാഗം ആളുകളാണ് വികലാംഗ പട്ടികയിലുള്ളത്. ഇത് 17 ആക്കി ഉയര്‍ത്തുമെന്ന് കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രി തവര്‍ചന്ദ് ഗെലോട്ട് പറഞ്ഞു.
എന്നാല്‍, വിശേഷണം മാറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തോട് വികലാംഗ അവകാശ പ്രവര്‍ത്തകര്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. എന്തു വിളിക്കുന്നു എന്നതല്ല എങ്ങനെ പെരുമാറുന്നു എന്നതാണ് പ്രധാനമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ശാരീരിക വ്യതിയാനങ്ങളുള്ളവരോട് സര്‍ക്കാറും സഹജീവികളും പുലര്‍ത്തുന്ന മനോഭാവത്തില്‍ മാറ്റം വരുത്താതെ പേരുമാറ്റ ഉത്തരവ് ഇറക്കുന്നത് ഗുണം ചെയ്യില്ല. ദിവ്യാംഗര്‍ എന്ന പ്രയോഗം പിന്‍വലിക്കണമെന്ന് തമിഴ്നാട്ടിലെ വികലാംഗ അവകാശ പ്രവര്‍ത്തക സംഘടനാ ജനറല്‍ സെക്രട്ടറി എസ്. നമ്പുരാജന്‍ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.