ഹൈദരാബാദ്: ഹൈദരാബാദ് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ദാരുണമായി മരിച്ചു. ബുധനാഴ്ച രാവിലെ എട്ടരക്ക് നിസാമാബാദ് -ഹൈദരാബാദ് ദേശീയ പാതയിലാണ് അപകടമുണ്ടായത്. ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ കാര്‍ രണ്ട് ലോറികള്‍ക്കിടയില്‍ പെട്ട് ചതഞ്ഞരയുകയായിരുന്നു. രണ്ട് കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ കാറിലുണ്ടായിരുന്നവര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ജെ.സി.ബി ഉപയോഗിച്ചാണ് വാഹനത്തിന്‍െറ അവശിഷ്ടവും മൃതദേഹങ്ങളും പുറത്തെടുത്തത്. കാമാറെഢി ബൈപാസ് റോഡിലുണ്ടായ അപകടം സി.സി.ടിവിയില്‍ പതിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.