ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചൂട് സര്‍വകാല റെക്കോര്‍ഡിലേക്ക്. രാജസ്ഥാനിലെ ഫലോഡിയിലാണ് 51 ഡിഗ്രി സെല്‍ഷ്യസ് റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയത്. 1886ല്‍ 50.6 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തി ഏറ്റവും കൂടിയ ചൂട്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഉത്തരേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ശക്തമായ ചൂടിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലുണ്ടായ കാട്ടുതീയിലും നൂറിലധികം പേര്‍ മരിച്ചിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടിരുന്ന പചപത്രയുടെ റെക്കോര്‍ഡാണ് ഇവിടെ തിരുത്തപ്പെട്ടത്. ജലക്ഷാമം രൂക്ഷമായതോടെ നിരവധി പേര്‍ കൃഷി സ്ഥലങ്ങളും വീടും ഉപേക്ഷിച്ച് പാലായനം ചെയ്യുകയാണ്.
കനത്ത ചൂട് മെയ് 27 വരെ തുടരുമെന്ന് കാലാവസ്ഥ അധികൃതര്‍ പറഞ്ഞു. 2015ല്‍ കനത്ത ചൂടില്‍ 2500ലധികം പേരാണ് മരിച്ചിരുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലും നൂറ് വര്‍ഷത്തിനിടെ റെക്കോര്‍ഡ് ചൂട് അനുഭവപ്പെട്ടു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍െറ കണക്കനുസരിച്ച് 48 ഡിഗ്രി സെല്‍ഷ്യസാണ് വ്യാഴാഴ്ച്ച നഗരത്തില്‍ രേഖപ്പെടുത്തിയത്. 47.8 ഡിഗ്രിയായിരുന്നു അഹമ്മദാബാദില്‍ ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില. ഗുജറാത്തിലും രാജസ്ഥാന്‍െറ കിഴക്കന്‍ ഭാഗങ്ങളിലും വിദര്‍ഭയിലും ശക്തമായ ചൂടു കാറ്റിന് സാധ്യതയുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.