ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധിച്ചവര്‍ നാണമില്ലാത്തവര്‍ - ദിലീപ്ഘോഷ്

കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വകലാശാലയില്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ഥിനികള്‍ നാണമില്ലാത്തവരാണെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ്ഘോഷ്. വിദ്യാര്‍ഥിനികള്‍ മാപ്പര്‍ഹിക്കുന്നില്ളെന്നും അവര്‍ ആത്മാഭിമാനത്തില്‍ രോഷം കൊള്ളുന്നുവെങ്കില്‍ എന്തിനാണ് പ്രതിഷേധ പരിപാടിക്ക് പോയതെന്നും ദിലീപ്ഘോഷ് ചോദിച്ചു. വിദ്യാര്‍ഥി സംഘടന എന്ന നിലയില്‍ എ.ബി.വി.പി ക്ക് പ്രതിഷേധിക്കാനും അഭിപ്രായ പ്രകടനത്തിനും സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഘോഷിന്‍െറ പ്രസ്താവന വിദ്യാര്‍ഥികള്‍ക്കിടയിലും വനിതാ പ്രവര്‍ത്തകര്‍ക്കിടയിലും പ്രതിഷേധത്തിനിടയാക്കിട്ടുണ്ട്.

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത "ബുദ്ധ ഇന്‍ ട്രാഫിക്ക് ജാം"എന്ന ചിത്രം മെയ് 6ന് സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അന്ന് മുതല്‍ ക്യാമ്പസില്‍ എ.ബി.വി.പി പ്രവര്‍ത്തകരും ഇടത് വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പരിപാടിയില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ അവഹേളിച്ചിരുന്നു.

വിദ്യാര്‍ഥിനികളെ അപമാനിച്ചുവെന്ന പരാതിയില്‍ 4 എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.പാകിസ്താന്‍ സിന്ദാബാദ് എന്ന് വിളിക്കുന്നവരെ ആറ് ഇഞ്ചായി വെട്ടി നുറുക്കണമെന്നും ദിലീപ്ഘോഷ് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.