ബെയ്ജിങ്: ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന തിബത്തില്‍ ചൈനീസ് സൈന്യം സാന്നിധ്യം കൂടുതല്‍ ശക്തമാക്കി. ഇവിടെ പ്രവര്‍ത്തിക്കുന്ന തിബത്ത് മിലിട്ടറി കമാന്‍ഡിന്‍െറ ആള്‍ശേഷി വര്‍ധിപ്പിച്ചും കരസൈന്യത്തിന്‍െറ നേരിട്ടുള്ള നിയന്ത്രണത്തില്‍കൊണ്ടുവന്നുമാണ് മേഖലയില്‍ ചൈന സൈനിക സാന്നിധ്യം ശക്തമാക്കിയത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഗ്ളോബല്‍ ടൈംസ് ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.ചൈനയുടെ നീക്കം ഇന്ത്യ-ചൈന അതിര്‍ത്തിയെ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.സര്‍വ യുദ്ധസന്നാഹങ്ങളോടെയുമാണ് തിബത്ത് മിലിട്ടറി കമാന്‍ഡിന്‍െറ റാങ്ക് മാറ്റമെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍, ചൈനയുടെ മേഖല സൈനിക യൂനിറ്റുകള്‍ നാഷനല്‍ ഡിഫന്‍സ് മൊബിലൈസേഷന്‍ ഡിപ്പാര്‍ട്മെന്‍റിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.തിബത്ത് യൂനിറ്റും ഇതിനു കീഴിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇത് പ്രധാന കരസൈന്യമായ പീപ്ള്‍സ് ലിബറേഷന്‍ ആര്‍മിക്ക് കീഴിലേക്ക് മാറ്റിയിരിക്കുകയാണ്.സൈനികദൗത്യത്തിലും കാര്യമായ മാറ്റത്തിന് സാധ്യതയുണ്ട്.
മേഖലയില്‍ എന്തിനും തയാറെന്ന സൂചനയും ഈ നീക്കത്തിന് പിന്നിലുണ്ട്.അതിര്‍ത്തിയില്‍, ഇന്ത്യ-ചൈന ബന്ധം അത്ര സുഖകരമല്ളെന്നിരിക്കെ, ഈ നീക്കം ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.ഇന്ത്യയുമായുള്ള അതിര്‍ത്തിപ്രശ്നം പൂര്‍ണമായും പരിഹരിച്ചില്ളെന്ന് ഗ്ളോബല്‍ ടൈംസ് റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ മാസം കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ ബെയ്ജിങ്ങില്‍ ചൈനീസ് പ്രതിരോധമന്ത്രിയുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.