എട്ട് ഡാന്‍സ് ബാറുകള്‍ക്ക് രണ്ടു ദിവസത്തിനകം ലൈസന്‍സ് നല്‍കണം

ന്യൂഡല്‍ഹി: എട്ട് ഡാന്‍സ് ബാറുകള്‍ക്ക് രണ്ടു ദിവസത്തിനകം ലൈസന്‍സ് നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാറിനോട് സുപ്രീംകോടതി. കേസില്‍  വെള്ളിയാഴ്ച തുടര്‍വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. നിബന്ധനകള്‍ പാലിക്കാത്ത ഡാന്‍സ് ബാറുകള്‍ക്ക് അംഗീകാരം നല്‍കാതിരിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്‍െറ നീക്കത്തിനെതിരെ ഏപ്രില്‍ 25ന് കേസില്‍ വാദംകേള്‍ക്കുന്നതിനിടെ  സുപ്രീംകോടതി രൂക്ഷവിമര്‍ശമുയര്‍ത്തിയിരുന്നു. അസ്വീകാര്യമായ കാര്യങ്ങള്‍ ചെയ്ത് ജീവിതോപാധി കണ്ടത്തെുന്നതിനെക്കാള്‍ നല്ലത് ഇതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ശിവ കീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദംകേട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.