ന്യൂഡല്‍ഹി: പ്രായം 70 പിന്നിട്ടശേഷം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ ദല്‍ജീന്ദര്‍ കൗര്‍ വാര്‍ത്താതാരമായി. 79ാം വയസ്സില്‍ പിതാവായ മൊഹീന്ദര്‍ സിങ് ഗില്ലിനും ഇത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിന്‍െറ മുഹൂര്‍ത്തം.
അമൃത്സര്‍ സ്വദേശികളായ മൊഹീന്ദര്‍സിങ് -ദല്‍ജീന്ദര്‍ കൗര്‍ ദമ്പതികള്‍ക്ക് ഐ.വി.എഫ് ടെസ്റ്റ് ട്യൂബ് ചികിത്സാ സംവിധാനത്തിലൂടെയാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 19ന് കുഞ്ഞിക്കാല്‍ കാണാന്‍ ഭാഗ്യമുണ്ടായത്. ഹരിയാനയിലെ ഹിസാറിലാണ് ഇരുവരും ഇപ്പോള്‍.
46 വര്‍ഷം നീണ്ട ദാമ്പത്യജീവിതത്തിനിടയില്‍ ഒരു കണ്‍മണി പിറക്കാതെപോയതിന്‍െറ നൈരാശ്യം വിട്ട് ഉണര്‍ന്നയാളാണ് ഇന്ന് 79കാരനായ മൊഹീന്ദര്‍സിങ് ഗില്‍. അമ്മയാകാന്‍ പ്രായം കടന്നുപോയിട്ടില്ളെന്നും ഇപ്പോഴാണ് ജീവിതം പൂര്‍ണമായതെന്നും ദല്‍ജീന്ദര്‍ പറയുന്നു.
ദൈവം പ്രാര്‍ഥന കേട്ടു. എന്‍െറ ജീവിതം അര്‍ഥപൂര്‍ണമായെന്ന തോന്നല്‍. കുഞ്ഞിനെ സ്വന്തനിലക്ക് നോക്കാന്‍ തനിക്ക് കഴിയുന്നുണ്ട് -ദല്‍ജീന്ദര്‍ പറയുന്നു. പ്രായം ചെന്ന തങ്ങള്‍ക്ക് കുഞ്ഞിനെ എത്രകാലം നോക്കാന്‍ കഴിയുമെന്ന് ചോദിക്കുന്നവരോട്, ദൈവം അവനെ കാക്കുമെന്നാണ് മൊഹീന്ദറിന്‍െറ മറുപടി.
ഐ.വി.എഫ് ചികിത്സാ രീതിയുടെ പരസ്യം കണ്ടാണ് ഈ മാര്‍ഗം പരീക്ഷിക്കണമെന്ന് ദമ്പതികള്‍ക്ക് തോന്നിയത്. രണ്ടു വര്‍ഷത്തെ ചികിത്സക്കു ശേഷം പിറന്ന കുഞ്ഞിന് രണ്ടു കിലോഗ്രാം ഭാരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.