വോട്ടുകച്ചവടത്തിനില്ലെന്ന് ഒരു കോടി വോട്ടര്‍മാര്‍

ചെന്നൈ: പണം വാങ്ങി വോട്ട് വില്‍ക്കില്ളെന്നും ജനാധിപത്യാവകാശം സത്യസന്ധമായി നിര്‍വഹിക്കുമെന്നും തമിഴ്നാട്ടില്‍ ഒരുകോടി വോട്ടര്‍മാര്‍ ധാര്‍മിക പ്രതിജ്ഞയെടുത്തു. പണം വിതരണം ചെയ്ത് വോട്ട് മറിക്കുന്നത് തടയാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ ബോധവത്കരണ ഭാഗമായി രാവിലെ 10 മണിയോടെയാണ് സംസ്ഥാനമെങ്ങും ജനം  പ്രതിജ്ഞയെടുത്തത്. വിവിധ ഭാഗങ്ങളില്‍ വ്യാപകമായ പിന്തുണയാണ് ലഭിച്ചത്. പോളിങ് ബൂത്തുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍, വനിത-യുവജന-സാമൂഹിക-സന്നദ്ധ സംഘടനകള്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി.

തെരഞ്ഞെടുപ്പ് കമീഷന്‍െറ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായാണ് പണംവിതരണത്തിനെതിരെ പ്രചാരണം നടക്കുന്നത്. അതേസമയം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പ്രതിജ്ഞാചടങ്ങുകളില്‍നിന്ന് വിട്ടുനിന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.