Posted On
date_range Updated On
date_range ഉമര്‍ ഖാലിദ് നിരാഹാരം നിര്‍ത്തി
ന്യൂഡല്‍ഹി: വാഴ്സിറ്റി പ്രഖ്യാപിച്ച ശിക്ഷാനടപടികള്‍ക്കെതിരെ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്ന ജെ.എന്‍.യുവിലെ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ കടുത്ത തളര്‍ച്ചയെ തുടര്‍ന്ന് എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അധ്യാപകരുടെയും സുഹൃത്തുക്കളുടെയും നിര്‍ദേശത്തിനു വഴങ്ങി ഉമര്‍ നിരാഹാരം തല്‍ക്കാലത്തേക്ക് നിര്‍ത്തി. രക്തത്തിലെ സോഡിയം, പൊട്ടാസ്യം അളവ് കുറഞ്ഞ് അവശനിലയിലായ ഇദ്ദേഹത്തെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സമരം തിങ്കളാഴ്ച 12 ദിവസം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍ ഉള്‍പ്പെടെ ഏഴു പേര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നിരാഹാരം നിര്‍ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.