ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വധഭീഷണി നേരിട്ട സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണവും ആവശ്യപ്പെടും. പുതുച്ചേരി കോണ്‍ഗ്രസ് നേതൃത്വത്തിനാണ് രാഹുല്‍ഗാന്ധിയെ അപായപ്പെടുത്തുമെന്ന് കാണിച്ച ് തമിഴിലെഴുതിയ കത്ത് ലഭിച്ചത്.
1991ല്‍ തമിഴ്നാടിലെ തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. 1984 ഒക്ടോബര്‍ 31ന് ഇന്ദിരാഗാന്ധിയും കൊല്ലപ്പെട്ടു. ഈ രണ്ട് മരണങ്ങള്‍ക്ക് ശേഷവും പ്രത്യേക സുരക്ഷയാണ് ഗാന്ധി കുടുംബത്തിന് ലഭിക്കുന്നത്. രാഹുല്‍ഗാന്ധിക്ക് ലഭിച്ച ഭീഷണിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നാളെ പുതുച്ചേരിയിലും കേരളത്തിലും രാഹുല്‍ഗാന്ധിക്ക് പരിപാടികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.