പുകയില കമ്പനികൾ അപായ മുന്നറിയിപ്പ് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: സിഗരറ്റ് കമ്പനികൾ അപായ മുന്നറിയിപ്പ് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സുപ്രീംകോടതി. സമാന കേസുകൾ കർണാടക ഹൈകോടതി വാദം കേൾക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

സിഗരറ്റ് പാക്കുകളിൽ 85 ശതമാനം ഭാഗം അപായ മുന്നറിയിപ്പിന് നീക്കിവെക്കണമെന്ന നിയമത്തെ തുടർന്ന് ചില വൻകിട സിഗരറ്റ് കമ്പനികൾ ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയിരുന്നു.

പാക്കറ്റിന്‍റെ 85 ശതമാനം ഭാഗങ്ങളിൽ മുന്നറിയിപ്പ് നൽകുന്നത് അപ്രായോഗികമാണെന്നും തീരുമാനം വിദേശ സിഗരറ്റുകളുടെ കള്ളക്കടത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി സിഗരറ്റ് കമ്പനികളാണ് സൂപ്രീംകോടതിയെ സമീപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.