Posted On
date_range Updated On
date_range മാനനഷ്ടം: ദിഗ് വിജയ് സിങ്ങിന് വക്കീല്‍ നോട്ടീസ്
മുംബൈ: സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. ചേരി പുനരധിവാസ പദ്ധതിയില്‍ അംഗീകരിക്കപ്പെട്ട കെട്ടിടനിര്‍മാതാക്കള്‍ ആക്സിസ് ബാങ്കില്‍ അക്കൗണ്ട് തുറക്കണമെന്ന് ചേരി പുനരധിവാസ അതോറിറ്റി (എസ്.ആര്‍.എ) നിര്‍ബന്ധമാക്കിയത് സ്വജനപക്ഷപാതമാണെന്നാണ് ദിഗ്വിജയ് സിങ് ആരോപിച്ചത്.
മിസിസ് ഫഡ്നാവിസ് ആക്സിസ് ബാങ്കിന്‍െറ വൈസ് പ്രസിഡന്‍റായതിനാലാണ് ബാങ്ക് തെരഞ്ഞെടുത്തതെന്ന് ട്വിറ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ തെരഞ്ഞെടുത്ത നാല് ബാങ്കുകളില്‍ ഒന്നാണ് ആക്സിസ് ബാങ്കെന്ന് മുഖ്യമന്ത്രി കാര്യാലയം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.