മോദിയുടെ റാലിക്ക് ചെലവായ 12 ലക്ഷം അടക്കണമെന്ന് റെയില്‍വേ; ആത്മഹത്യഭീഷണി മുഴക്കി ബി.ജെ.പി നേതാവ്


ആഗ്ര: നരേന്ദ്ര മോദിയുടെ റാലിയില്‍ പങ്കെടുക്കാന്‍ ഫത്തേപുര്‍ സിക്രിയില്‍നിന്ന് ലഖ്നോവിലേക്ക് ആളുകളെ കൊണ്ടുപോയ ട്രെയിന്‍ ബുക് ചെയ്ത വകയില്‍  12.29 ലക്ഷം രൂപ അടക്കണമെന്ന് നോട്ടീസ് ലഭിച്ച  ബി.ജെ.പിയുടെ ആഗ്ര ജില്ല മുന്‍ കോഓഡിനേറ്റര്‍ വിനോദ് സാമ്രിയ ആത്മഹത്യഭീഷണി മുഴക്കി.
2014 മാര്‍ച്ച് രണ്ടിന് ലഖ്നോവില്‍ നടന്ന റാലിക്കാണ് സാമ്രിയ  19 ബോഗികള്‍ ബുക് ചെയ്തത.്  ഈ വകയില്‍ കുടിശ്ശികയായ 12 ലക്ഷം രൂപ ഉടന്‍ അടച്ചില്ളെങ്കില്‍ ജപ്തിയിലൂടെ പണം ഈടാക്കുമെന്നു  കാണിച്ച് റെയില്‍വേ മൂന്നാം തവണ നോട്ടീസ് അയച്ചതോടെയാണ് പണമടക്കാന്‍ പാര്‍ട്ടി സഹായിച്ചില്ളെങ്കില്‍ ആത്മഹത്യയല്ലാതെ  മറ്റു മാര്‍ഗങ്ങളില്ളെന്ന് സാമ്രിയ വ്യക്തമാക്കിയത്.
റാലിയില്‍ പങ്കെടുക്കാന്‍ 1368 പ്രവര്‍ത്തകരെയാണ് ട്രെയിനില്‍ ലഖ്നോവില്‍ എത്തിച്ചത്. പാര്‍ട്ടിയാണ് എല്ലാം ഒരുക്കിയത്. പ്രവര്‍ത്തകരെ എത്തിക്കാനുള്ള മാനേജര്‍ മാത്രമായിരുന്നു താനെന്നും കര്‍ഷക കുടുംബത്തില്‍ പിറന്ന തനിക്ക് ഇത്രയും വലിയ തുക അടക്കാനുള്ള വരുമാനമില്ളെന്നും വിനോദ് സാമ്രിയ പറഞ്ഞു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ്, റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, സഹമന്ത്രി മനോജ് സിന്‍ഹ എന്നിവര്‍ക്ക് ഇതു സംബന്ധിച്ച് കത്തയച്ചെങ്കിലും മറുപടിയുണ്ടായില്ളെന്നും സാമ്രിയ പറഞ്ഞു. റെയില്‍വേയുടെ കണക്കു പ്രകാരം 18.39 ലക്ഷമാണ് ബി.ജെ.പി അടക്കാനുണ്ടായിരുന്നത്.  റാലിക്ക് മുന്നോടിയായി  11.5 ലക്ഷം 2014 ഫെബ്രുവരി 13നും 6.89 ലക്ഷം ഫെബ്രുവരി 28നും ഫത്തേപുര്‍ സിക്രി റെയില്‍വേ സ്റ്റേഷനില്‍ പാര്‍ട്ടി അടച്ചിട്ടുണ്ട്.
എന്നാല്‍, നാല് സ്റ്റേഷനുകളില്‍ കൂടുതല്‍ നിര്‍ത്തിയതിനാലാണ് 12.29 ലക്ഷം രൂപ അധികം അടക്കേണ്ടിവരുന്നത്. എന്നാല്‍, എല്ലാ ഇടപാടുകളും സാമ്രിയ വഴിയാണ് ചെയ്തതെന്നും അതുകൊണ്ടാണ് പണം അടക്കാന്‍ സാമ്രിയക്ക് നോട്ടീസ് അയച്ചതെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.