Posted On
date_range Updated On
date_range കണക്ക് പരീക്ഷാ കടുപ്പം ലോക്സഭയില്‍
ന്യൂഡല്‍ഹി: സി.ബി.എസ്.ഇയുടെ 12ാം ക്ളാസ് കണക്കു പരീക്ഷ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ ഉണ്ടാക്കിയ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കോണ്‍ഗ്രസിന്‍െറ ലോക്സഭാ ഡെപ്യൂട്ടി ചീഫ് വിപ് കെ.സി. വേണുഗോപാല്‍ പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇക്കൊല്ലവും കണക്കുപരീക്ഷ സങ്കീര്‍ണവും സിലബസിനു പുറത്തെ ചോദ്യങ്ങള്‍കൊണ്ട് നിറഞ്ഞതുമായിരുന്നു. പകുതിയിലേറെ ചോദ്യങ്ങളും സിലബസിനു പുറത്തുനിന്നായിരുന്നുവെന്ന് വിദ്യാര്‍ഥികളും അധ്യാപകരും പരാതിപ്പെട്ടതായി കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. നിശ്ചിത സമയത്തിനകം ചെയ്തുതീര്‍ക്കാന്‍ കഴിയാത്തവിധം പല ചോദ്യങ്ങളും സങ്കീര്‍ണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.