ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിനെതിരെ ആക്രമണഭീഷണികള്‍ തുടരുന്നു. ഈ മാസം 31നകം ഡല്‍ഹി വിട്ടുപോകണമെന്നാണ് ഒടുവില്‍ പുറത്തുവന്ന ഭീഷണിയിലെ തീട്ടൂരം. അല്ലാത്തപക്ഷം വെടിവെച്ചുവീഴ്ത്തുമെന്ന് ഉത്തര്‍പ്രദേശ് നിര്‍മാണ്‍സേന അധ്യക്ഷന്‍ അമിത് ജാനിയാണ് ഭീഷണി മുഴക്കിയത്.
കനയ്യയുടെ പ്രസംഗം കേട്ട് കൈയടിക്കുന്നവരേ, നിങ്ങളുടെ എണ്ണം വളരെ കമ്മിയാണെന്നും സേനയുടെ പക്കല്‍ മിടുക്കരായ വെടിവെപ്പുകാരുണ്ടെന്ന് ഓര്‍മ വേണമെന്നും ഫേസ്ബുക്കില്‍ ഫോണ്‍ നമ്പര്‍ സഹിതം എഴുതിയ കുറിപ്പില്‍ ഇയാള്‍ പറയുന്നു. മാര്‍ച്ച് 29ന് ഡല്‍ഹിയില്‍ ഖാപ് പഞ്ചായത്ത് വിളിച്ചുകൂട്ടുമെന്നും കനയ്യയെയും പിന്തുണക്കുന്നവരെയും എന്തു ചെയ്യണമെന്ന കാര്യം അവിടെ തീരുമാനിക്കുമെന്നും മുന്നറിയിപ്പുണ്ട്. കശ്മീരില്‍ പട്ടാളക്കാര്‍ അതിക്രമം നടത്തിയെന്ന് പ്രസംഗിച്ച കനയ്യയും പിന്തുണക്കുന്നവരും കടുത്ത രാജ്യദ്രോഹികളാണെന്ന് ഇയാള്‍ ആരോപിക്കുന്നു. വ്യാപക പ്രചാരണം നടന്നിട്ടും വധഭീഷണി മുഴക്കിയവര്‍ക്കെതിരെ ഒരു അന്വേഷണവും ആരംഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.