വായ്പകളില്‍ ബോധപൂര്‍വം വീഴ്ചവരുത്തുന്നവര്‍ക്ക് സെബി വിലക്ക്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ അനുസരിച്ച് വായ്പകളില്‍ ബോധപൂര്‍വം വീഴ്ചവരുത്തുന്നവരായി ബാങ്കുകള്‍ പ്രഖ്യാപിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കര്‍ശനവിലക്കുമായി വിപണി നിയന്ത്രണ സംവിധാനമായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി).
ഓഹരികള്‍, ബോണ്ടുകള്‍ തുടങ്ങിയവയിലൂടെ പൊതുജനങ്ങളില്‍നിന്ന് പണം സ്വരൂപിക്കുന്നതിനും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നതിനും വിലക്കേര്‍പ്പെടുത്താനാണ് സെബിയുടെ തീരുമാനം. മ്യൂച്വല്‍ ഫണ്ടുകളും ബ്രോക്കറേജ് സ്ഥാപനങ്ങളും തുടങ്ങുന്നതിനും ഇവര്‍ക്കാവില്ല. മറ്റേതെങ്കിലും ലിസ്റ്റഡ് കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കാനും അനുവദിക്കില്ല.
മദ്യവ്യവസായി വിജയ് മല്യ ബാങ്കുകള്‍ക്ക് 9000 രൂപ കടം അടക്കാനുണ്ടായിരിക്കെ രാജ്യംവിട്ടത് വിവാദത്തിലായിരിക്കെയാണ് സെബിയുടെ നിര്‍ണായക തീരുമാനം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പങ്കെടുത്ത ബോര്‍ഡ് യോഗത്തിലാണ് തീരുമാനമെടുത്തത്. തീരുമാനം വിജ്ഞാപനംചെയ്യുന്നതോടെ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് സെബി ചെയര്‍മാന്‍ യു.കെ. സിന്‍ഹ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.