Posted On
date_range Updated On
date_range വിവാഹിതരായത് നായകള്‍; വിരുന്നുകാരായത് 5000 പേര്‍
ലക്നൊ: ഡി.ജെ സംഗീതത്തിന്‍െറ അകമ്പടിയോടുകൂടി യു.പിയിലെ കുശാംബി ജില്ല കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് ഒരു വിചിത്ര വിവാഹത്തിനാണ്. 5000 പേര്‍ പങ്കെടുത്ത വിവാഹം നായകള്‍ തമ്മിലായിരുന്നുവെന്ന് മാത്രം. പവാറാ ഗ്രാമത്തില്‍ ഹിന്ദു ആചാര പ്രകാരമാണ് വിവാഹം നടന്നത്. വന്നവര്‍ വിവാഹ ചടങ്ങില്‍ നൃത്തം വെക്കുകയും ചെയ്തു.
വസന്ത് തൃപ്തി എന്നയാളാണ് ‘വരനായ’ ഷഗുനന്‍െറ ഉടമ. ‘വധുവായ’ ശഗുന്യയുടെ ഉടമ ജുങ്ക് ബഹാദൂറുമാണ്. വിരുന്നു വന്നവര്‍ക്ക് ഇന്ത്യന്‍ പാരമ്പര്യമനുസരിച്ചുള്ള ഭക്ഷണമാണ് വിളമ്പിയത്. ബാഹാദൂര്‍ വികാര നിര്‍ഭരമായ യാത്രയയപ്പാണ് വധുവിന് നല്‍കിയത്. ശേഷം അവളെ കാറില്‍ യാത്രയാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.