ശ്രീ ശ്രീ രവിശങ്കറി​െൻറ പരിപാടിക്ക്​ ഹരിത ട്രൈബ്യൂണൽ അനുമതി

ന്യൂഡല്‍ഹി: പരിസ്ഥിതിനാശം വരുത്തിയതിന് ശ്രീശ്രീ രവിശങ്കറിന്‍െറ ആര്‍ട് ഓഫ് ലിവിങ്ങിന് അഞ്ചുകോടി പ്രാഥമിക പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ യമുനാനദിക്കരയിലെ ‘ലോക സാംസ്കാരിക മഹോത്സവ’ പരിപാടിക്ക് കടുത്ത ഉപാധികളോടെ അനുമതി നല്‍കി. പരിസ്ഥിതിക്ക് വരുത്തിയ ആഘാതവും പ്രദേശം പൂര്‍വസ്ഥിതിയിലാക്കാനുള്ള ചെലവും പരിശോധിച്ച് വിദഗ്ധ സമിതി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അതിന് ശേഷം അന്തിമ പിഴത്തുക നിര്‍ണയിക്കുമെന്നും ട്രൈബ്യൂണല്‍ ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു. ചടങ്ങിന് അനുമതി നല്‍കിയ ഡല്‍ഹി ഡെവലപ്മെന്‍റ് അതോറിറ്റിക്ക് അഞ്ചു ലക്ഷം രൂപ പിഴയിട്ട ട്രൈബ്യൂണല്‍, മേലില്‍ യമുനാ നദീതീരം ഇത്തരം പരിപാടിക്ക് വിട്ടുകൊടുക്കരുതെന്ന നിര്‍ദേശം നല്‍കി.

വീഴ്ചവരുത്തിയ ഡല്‍ഹി മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഒരു ലക്ഷം രൂപ പിഴയുണ്ട്. പരിസ്ഥിതിക്ക് ഇതുവരെ ഏല്‍പിച്ച നാശത്തിന് നഷ്ടപരിഹാരം നല്‍കാനും പ്രദേശം പൂര്‍വസ്ഥിതിയിലാക്കാനും സംഘാടകര്‍ ബാധ്യസ്ഥമാണ്.   പരിസ്ഥിതിനാശത്തിനുള്ള അഞ്ചുകോടി പിഴ പരിപാടിക്ക് മുമ്പെ കെട്ടിവെക്കണം. പരിപാടിക്ക് ശേഷം നിര്‍ണയിക്കുന്ന പിഴത്തുകയിലേക്ക് ഈ അഞ്ച് കോടി രൂപ വരവുവെക്കും. ഈ പ്രദേശം പരിപാടിക്ക് ശേഷം ജൈവവൈവിധ്യ പാര്‍ക്കാക്കി മാറ്റണം. അതിനുള്ള ചെലവ് ശ്രീശ്രീ രവിശങ്കറിന്‍െറ ഫൗണ്ടേഷനും ഡല്‍ഹി വികസന അതോറിറ്റിയും ഒരുമിച്ചു വഹിക്കണം.  ചെലവിന്‍െറ അനുപാതം അന്തിമ വിധിയില്‍ വ്യക്തമാക്കും. പ്രദേശം പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള ചെലവ് നല്‍കുമെന്ന് ഫൗണ്ടേഷന്‍ രണ്ടാഴ്ചക്കകം രേഖ സമര്‍പ്പിക്കണം.

വനം പരിസ്ഥിതി മന്ത്രാലയം, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരടങ്ങുന്ന സമിതിയുണ്ടാക്കിയ ട്രൈബ്യുണല്‍ വ്യാഴാഴ്ച മുതല്‍ പരിപാടി നടക്കുന്ന പ്രദേശത്തത്തെി ജലഉപയോഗം, മാലിന്യ നിര്‍മാര്‍ജനം എന്നിവ സംബന്ധിച്ച് ദൈനംദിന നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. പരിപാടിക്ക് വനം പരിസ്ഥിതി അനുമതി ആവശ്യമില്ളെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍െറ വാദവും ട്രൈബ്യൂണല്‍ തള്ളി. 50 ഹെക്ടറില്‍ കൂടുതല്‍ പ്രദേശത്ത് നടത്തുന്ന വികസന പ്രവര്‍ത്തനത്തിന് പരിസ്ഥിതി അനുമതി വേണമെന്ന 2006ലെ പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന് വിരുദ്ധമാണ് വാദമെന്ന് ട്രൈബ്യുണല്‍ ചൂണ്ടിക്കാട്ടി.

പരിപാടിക്ക് അനുമതി തേടി വിധി ഏജന്‍സികള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും പൊലീസ്, ഫയര്‍ സര്‍വീസ്, ജലവിഭവ മന്ത്രാലയം എന്നിവയൊന്നും അനുമതി നല്‍കിയിട്ടില്ല. ഹരിത ട്രൈബ്യൂണലിന് മുമ്പാകെ പരാതി നല്‍കുന്നതിലുണ്ടായ കാലതാമസം മൂലം ഇതുവരെ നടന്ന നിര്‍മാണപ്രവര്‍ത്തനങ്ങളില്‍നിന്ന് പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുപോകുക പ്രയാസമാണെന്ന് വിലയിരുത്തിയാണ് പരിപാടിക്കുള്ള അനുമതി റദ്ദാക്കാത്തതെന്ന്  ട്രൈബ്യൂണല്‍ വിധിയില്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 30ന് പരിപാടിക്ക് ഡി.ഡി.എ അനുമതി നല്‍കിയതാണ്.  ഈ പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് ഡിസംബര്‍ 11ന് പരാതി നല്‍കിയ പരാതിക്കാരന്‍ ഫെബ്രുവരി എട്ടിനാണ് ട്രൈബ്യൂണലിന് മുമ്പാകെ വരുന്നത്. അപ്പോഴേക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറക്കുറെ പൂര്‍ത്തിയായിരുന്നുവെന്നും വിധി ചൂണ്ടിക്കാട്ടി.

അതേസമയം, വിഷയം രാഷട്രീയവത്കരിക്കരുതെന്ന് ശ്രീ ശ്രീ രവിശങ്കർ രാഷ്ട്രീയപാർട്ടികളോട് അഭ്യർഥിച്ചു. വിവിധ സംസ്കാര-ങ്ങളെയും മതങ്ങളെയും  ഒന്നിപ്പിക്കുന്ന ചടങ്ങാണ് ഇതെന്നും നമുക്ക് ഒന്നിച്ച് നിൽക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ആർട്ട് ഒാഫ് ലിവിങ് ഫൗേണ്ടഷൻ സംഘടിപ്പിക്കുന്ന ലോക സാംസ്‌കാരിക ഉത്സവത്തിൽ 35 ലക്ഷത്തോളം ആളുകൾ പെങ്കടുക്കുമെന്നാണ് സംഘാടകരുടെ വാദം. ഇൗ മാസം 11 മുതല്‍ 13 വരെ  നടത്തുന്ന പരിപാടിക്കായി യമുനാ നദിയുടെ ആയിരക്കണക്കിന് ഏക്കര്‍ തീരം രൂപമാറ്റം വരുത്തുന്നത് ആവാസ്ഥ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നാണ് പ്രധാന വിമർശം. സമ്മേളനത്തിനായി യമുനാ തീരത്തെ തണ്ണീര്‍ തടങ്ങള്‍ മണ്ണിട്ട് നികത്തുകയും മരങ്ങളും പച്ചപ്പുകളും വെട്ടിനശിപ്പിക്കുകയും ചെയ്തിരുന്നു. പരിപാടിയുടെ ഭാഗമായി  അഞ്ചു മൊബൈൽ ടവറുകളും ഇവിടെ സ്ഥാപിച്ചിരുന്നു.

പരിപാടിയുടെ ഭാഗമായി സൈന്യത്തെ ഉപയോഗിച്ച് യമുന നദിക്ക് കുറുകെ പാലം പണിയിച്ചതും വിവാദമായിരുന്നു. പാലം നിര്‍മ്മാണത്തിെൻറ ചുമതല സൈന്യത്ത് ഏല്‍പ്പിച്ചത് പൊതുജന സുരക്ഷ മുന്‍നിര്‍ത്തിയാണെന്നായിരുന്നു കേന്ദ്രത്തിെൻറ വാദം. പാലങ്ങള്‍ നിര്‍മിക്കുന്നതിന് ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷെൻറ പക്കല്‍നിന്നും ഫീസൊന്നും ഈടാക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.