Posted On
date_range Updated On
date_range പാകിസ്താന്‍ മോചിപ്പിച്ച 87 ഇന്ത്യക്കാര്‍ ഇന്ന് മടങ്ങും
ലാഹോര്‍: പാകിസ്താന്‍ മോചിപ്പിച്ച 87 ഇന്ത്യക്കാര്‍ ഇന്ന് മടങ്ങിയത്തെും. രണ്ടു വര്‍ഷമായി കറാച്ചിയിലെ ലന്തി ജയിലിലായിരുന്ന ഇവരെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയതായി പാകിസ്താന്‍ റെയ്ഞ്ചേഴ്സ് അറിയിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷന്‍ മുഖേന ഇവരുടെ യാത്രാരേഖകള്‍ കൈമാറിയിട്ടുണ്ട്.
വിട്ടയക്കപ്പെട്ടവരില്‍ അധികവും മത്സ്യത്തൊഴിലാളികളാണ്. 457 ഇന്ത്യക്കാര്‍കൂടി പാക് ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് കരുതുന്നത്. ഇതില്‍ അധികവും നാവിക അതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ പിടിക്കപ്പെട്ട മത്സ്യത്തൊഴിലാളികളാണ്. ഞായറാഴ്ച മോചിപ്പിച്ച ഇവരെ ട്രെയിന്‍ മാര്‍ഗം ലാഹോറിലത്തെിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.