കേണപേക്ഷിച്ചിട്ടും പരിക്കേറ്റവരെ സഹായിച്ചില്ല; സ്മൃതി ഇറാനിയുടെ കാറപകടം വിവാദത്തില്‍

ന്യൂഡല്‍ഹി: നോയിഡയില്‍ യമുന എക്സ്പ്രസ്വേയില്‍ ശനിയാഴ്ച രാത്രി ഡോക്ടറുടെ മരണത്തിനിടയാക്കിയ അപകടം വരുത്തിയ കാര്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വാഹനവ്യൂഹത്തിലേതെന്ന് ആരോപണം. പരിക്കേറ്റുവീണ അച്ഛനെ സഹായിക്കണമെന്ന് കൈകൂപ്പി കേണപേക്ഷച്ചിട്ടും മന്ത്രി അവഗണിച്ചതായും മകളുടെ പരാതി. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കുട്ടികളുമൊത്ത്  ബൈക്കില്‍ സഞ്ചരിച്ച ആഗ്ര സ്വദേശിയായ ഡോ. രമേശ് നാഗറാണ് അപകടത്തില്‍ മരിച്ചത്. ഇദ്ദേഹത്തിനൊപ്പം യാത്രചെയ്ത മകള്‍ സന്ദിലിക്കും അനന്തരവന്‍ പങ്കജിനും പരിക്കുപറ്റിയിരുന്നു. കാറില്‍ നിന്നിറങ്ങിവന്ന മന്ത്രിയോട് തലക്കു പരിക്കേറ്റ് വീണുകിടക്കുന്ന അച്ഛനെ സഹായിക്കണമെന്ന് താന്‍ കേണു പറഞ്ഞെങ്കിലും കേട്ടഭാവം നടിക്കാതെ മറ്റൊരു കാറില്‍ കയറി പോയെന്ന് സന്ദിലി മാധ്യമങ്ങളോടു പറഞ്ഞു.  ഡോക്ടറുടെ മകന്‍ അഭിഷേക് ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കി.

പരിക്കു പറ്റിയ കുട്ടികള്‍ക്ക് പ്രഥമശുശ്രൂഷ പോലും ലഭിച്ചില്ല. ഏഴു മണിക്കൂര്‍ കഴിഞ്ഞ്  ആഗ്ര എസ്.എന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ച ശേഷമാണ് കൈക്കു പരിക്കേറ്റ പങ്കജിന് ആവശ്യമായ വൈദ്യശുശ്രൂഷ ലഭിച്ചതെന്നും പരാതിക്കാര്‍ പറഞ്ഞു. എന്നാല്‍, കുട്ടികള്‍ക്ക് വേദനസംഹാരികളും ആന്‍റി ബയോട്ടിക്കുകളും നല്‍കിയിരുന്നുവെന്ന് മഥുര ജില്ലാ ആശുപത്രി അധികൃതര്‍ പറയുന്നു. ശനിയാഴ്ച വൃന്ദാവനില്‍ നടന്ന യുവമോര്‍ച്ച നേതാക്കളുടെ സമ്മേളനത്തില്‍ പ്രസംഗിച്ച് മടങ്ങവെയാണ് സ്മൃതിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടത്. താന്‍ സുരക്ഷിതയാണെന്നും പരിക്കേറ്റവരെ ആശുപത്രിയിലത്തെിക്കാന്‍ സഹായിച്ചുവെന്നും മന്ത്രി ട്വിറ്ററില്‍ അറിയിച്ചിരുന്നു.

കേന്ദ്ര  മന്ത്രിയുടെ വാഹന വ്യൂഹമിടിച്ച് ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്മൃതി ഇറാനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രിയുടെ ഓഫീസ്.   മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചല്ല ഡോക്ടര്‍ മരിച്ചതെന്നും സ്വകാര്യ  വാഹനമാണ് അപകടകാരണമെന്നുമാണ് ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. 

അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും  ഇയാള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുവെന്നും സ്മൃതി ഇറാനി നേരത്തെ അറിയിച്ചിരുന്നു. ഇത് നിഷേധിച്ച് മരിച്ചയാളുടെ മകളും രംഗത്തത്തെിയിരുന്നു. അപകടം നടന്ന ഉടനെ തങ്ങള്‍ സ്മൃതി ഇറാനിയോട് സഹായം അഭ്യര്‍ഥിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ അത് നിരാകരിച്ച് മറ്റൊരു കാറില്‍ കയറി പോയതായും അവര്‍ പറഞ്ഞിരുന്നു. അപകടത്തില്‍ സ്മൃതി ഇറാനിക്ക് കാല്‍മുട്ടിന് പരിക്കേറ്റിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.