സ്മൃതി ഇറാനിയുടെ കാർ അപകടത്തിൽ പെട്ടു; ഒരാൾ മരിച്ചു

ന്യൂഡൽഹി: മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി യമുന അതിവേഗ പാതയിൽ വെച്ചാണ് സംഭവം. ഇറാനി സഞ്ചരിച്ചിരുന്ന കാർ വാഹനവ്യൂഹത്തിലെ പൊലീസ് വാഹനത്തിന് പിന്നിൽ ഇടിക്കുകയായിരുന്നു. മന്ത്രി ഗുരുതര പരുക്കുകളില്ലാതെ രക്ഷപെട്ടു.

ബി.ജെ.പിയുടെ യുവജനവിഭാഗത്തിന്‍റെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിവരവെ മഥുര ജില്ലയിലെ വൃന്ദാവൻ ടൗണിൽ വെച്ചാണ് അപകടമുണ്ടായത്.  വാഹനവ്യൂഹത്തിലെ പൊലീസ് വാഹനം മറ്റൊരു വണ്ടിയിൽ ഇടിക്കുകയായിരുന്നു. ആഗ്രയിൽ നിന്നുള്ള ഡോക്ടർ രമേശാണ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചത്. മന്ത്രിയുടെ വാഹനത്തിന് അകമ്പടി പോകുകയായിരുന്ന രണ്ടുപോലീസുകാരെ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താൻ സുരക്ഷിതയാണെന്ന് മന്ത്രി സ്മൃതി ഇറാനി ട്വിറ്ററിൽ അറിയിച്ചു. സഹായിച്ച എല്ലാവർക്കുമുള്ള നന്ദിയും രേഖപ്പെടുത്തി. അതേസമയം, ഇറാനിയുടെ കാലിനും കൈക്കും ചെറിയ പരുക്കേറ്റിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.