അലീഗഢ് സെന്‍ററുകള്‍ നിയമവിരുദ്ധമെന്ന് സ്മൃതി ഇറാനി പറഞ്ഞതായി വി.സി

അലീഗഢ്: കേരളം, പശ്ചിമ ബംഗാള്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ അലീഗഢ് സര്‍വകലാശാല കേന്ദ്രങ്ങള്‍ നിയമവിരുദ്ധമെന്ന് കേന്ദ്ര മാനവവിഭവ ശേഷി വികസന മന്ത്രി സ്മൃതി ഇറാനി പറഞ്ഞതായി വൈസ് ചാന്‍സലര്‍ റിട്ടയേഡ് ലഫ്റ്റനന്‍റ് ജനറല്‍ സമീറുദ്ദീന്‍ ഷാ സ്ഥിരീകരിച്ചു.
അലീഗഢ് സര്‍വകലാശാല കേന്ദ്രത്തിന് സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനുവരി ഒമ്പതിന് മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍നിന്ന് വൈസ് ചാന്‍സലറെ ഇറക്കിവിട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വി.സിയുടെ സ്ഥിരീകരണം.
തന്നെ യോഗത്തില്‍നിന്ന് ഇറക്കിവിട്ടതല്ളെന്നും അവസാന നിമിഷം വേദി മാറ്റിയതുകൊണ്ട് തനിക്ക് എത്താന്‍ കഴിയാതിരുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
ചില പൂര്‍വവിദ്യാര്‍ഥികളാണ് മാനവവിഭവശേഷി മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിക്ക് അനുവദിക്കുന്നതിനേക്കാള്‍ കുറഞ്ഞ ഫണ്ട് മാത്രമാണ് അലീഗഢ് യൂനിവേഴ്സിറ്റിക്ക് അനുവദിക്കുന്നതെന്നും ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈ ആഴ്ചതന്നെ കൂടിക്കാഴ്ച നടത്തുമെന്നും ഷാ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.