രാമക്ഷേത്രത്തിനായി നിയമനിർമാണം നടത്തണമെന്ന്​ പ്രവീൺ തൊഗാഡിയ

പട്ന: നിയമ നിർമാണത്തിലൂടെ മാത്രമേ രാമക്ഷേത്രം നിർമിക്കാൻ സാധിക്കുകയുള്ളുവെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയ. ബി.ജെ.പി സർക്കാർ ഇതിനായി പാർലമെൻറിൽ നിയമ നിർമാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതി ഉത്തരവിലൂടെയും പരസ്പര സമ്മതത്തിലൂടെയും മാത്രം ക്ഷേത്രം നിർമിക്കാൻ സാധ്യമല്ല. നിയമനിർമാണം മാത്രമാണ് ഏകമാർഗമെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാറിെൻറ ഭരണത്തിൽ ഇത് സാധ്യമാകുമെന്ന് തന്നെയാണ് വിശ്വാസമെന്ന് തൊഗാഡിയ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.