വസ്ത്രധാരണത്തെപ്പറ്റിയുള്ള ട്വീറ്റ് ജെയ്റ്റ്ലിയെ ഉദ്ദേശിച്ചല്ല –സുബ്രമണ്യന്‍ സ്വാമി

തിരുവനന്തപുരം: രാഷ്ട്രീയക്കാര്‍ വെയ്റ്റര്‍മാരെപ്പോലെ വസ്ത്രം ധരിക്കരുതെന്ന ട്വീറ്റ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ ഉദ്ദേശിച്ചല്ളെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി. എന്നും ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിക്കുന്നയാളാണ് താന്‍. താന്‍ ചെയ്യുന്ന കാര്യങ്ങളാണ് പറയുന്നത്. ചിദംബരത്തെക്കുറിച്ചും സമാന പ്രസ്താവന നടത്തിയിരുന്നു. ഇതിനെ തെറ്റിദ്ധരിക്കരുതെന്നും സ്വാമി പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റിന്‍െറ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്ത് പോയ രാഹുല്‍ ഗാന്ധി ലണ്ടനില്‍ ഒരു പ്രിയപ്പെട്ട സുഹൃത്തിനൊപ്പമാണ്. പക്ഷേ, അതാരാണെന്ന് പറയില്ല.ധനകാര്യ മന്ത്രാലയത്തില്‍ അടക്കം ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതുവഴി ലക്ഷ്യം വെക്കുന്നത് മറ്റാരെയെങ്കിലും ആണോ എന്ന ചോദ്യത്തിന് അത്തരം ഒരാളല്ല താന്‍ എന്നായിരുന്നു മറുപടി. ജെയ്റ്റ്ലി തനിക്കെതിരെ പ്രധാനമന്ത്രിയോട് പരാതി പറഞ്ഞുവെന്നത് ഊഹാപോഹം മാത്രമാണ്.ന്യൂഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഖരഗ്പൂര്‍ ഐ.ഐ.ടിയില്‍ പ്രവേശം ലഭിച്ചത് മത്സരപരീക്ഷയിലൂടെ അല്ല. കെജ്രിവാളിന്‍െറ പിതാവ് ജിന്‍ഡാലിന്‍െറ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. ജിന്‍ഡാല്‍ വഴിയാണ് പ്രവേശം തരപ്പെട്ടത്. ബാബരി മസ്ജിദ് സരയൂ നദിയുടെ മറുകരയില്‍വേണം നിര്‍മിക്കാന്‍. താന്‍ മുസ്ലിം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും അവര്‍ കോടതിവിധി അംഗീകരിക്കാന്‍ തയാറാണെന്ന് പറഞ്ഞതായും സ്വാമി അവകാശപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.