'മോദി വിദേശത്ത്​ എ​ന്തെടുക്കുകയായിരുന്നു'

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മോദിയുടെ വിദേശനയം സമ്പൂർണ പരാജയമാണെന്നും വിദേശ രാജ്യങ്ങൾ സന്ദർശിച്ച വേളയിൽ മോദി അവിടെ എന്തെടുക്കുകയായിരുന്നു എന്നും കെജ്രിവാൾ ചോദിച്ചു. ആണവ ദാതാക്കളുടെ ഗ്രൂപ്പിൽ അംഗമാകാനുള്ള ഇന്ത്യയുടെ നീക്കം അനിശ്ചിതത്വത്തിലായ സന്ദർഭത്തിലാണ് കെജ്രിവാളിൻറ പ്രതികരണം.

സംസ്ഥാന സർക്കാരുകളെ ഇല്ലാതാക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാനമന്ത്രിയുടെ ഒാഫീസ് എൻ.എസ്.ജി അംഗത്വം പരാജയപ്പെട്ട കാര്യത്തിൽ ചോദ്യം െചയ്യെപ്പടേണ്ടതാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അഭിപ്രായെപ്പട്ടു. കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയിലെ സോളിൽ എൻ.എസ്.ജി അംഗരാഷ്ട്രങ്ങളുടെ പ്ലീനറി സമ്മേളനത്തിൽ ഇന്ത്യയുടെ നീക്കത്തെ ചൈന, ഒാസ്ട്രിയ, ന്യൂസിലൻഡ്, തുർക്കി, ദക്ഷിണാഫ്രിക്ക, അയർലൻഡ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ എതിർത്തിരുന്നു. ആണവ നിര്‍വ്യാപന കരാറില്‍ (എൻ.പി. ടി) ഇന്ത്യ ഒപ്പിടാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.