അബ്ദുറഹ്മാന് കാന്തഹാര്‍ വിമാന റാഞ്ചലില്‍ പങ്കുണ്ടെന്ന്

ഭുവനേശ്വര്‍: 1999ല്‍ കാന്തഹാര്‍ വിമാനം റാഞ്ചിയ സംഭവത്തില്‍ അല്‍ഖാഇദയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍െറ തലവനെന്ന് ആരോപിച്ച് അറസ്റ്റ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് അബ്ദുറഹ്മാന് പങ്കുണ്ടെന്ന് ഒഡിഷ പൊലീസ്. വിമാന റാഞ്ചലില്‍ പങ്കാളിയായ ഭീകരവാദിക്ക് ഒഡിഷയിലെ കട്ടക്കില്‍ താമസിക്കാന്‍ രഹസ്യതാവളം നല്‍കിയത് അബ്ദുറഹ്മാനാണ്. സംഭവത്തില്‍ ആദ്യം പങ്ക് നിഷേധിച്ച ഇയാള്‍ എന്‍.ഐ.എയും ഐ.ബിയും തെളിവ് കാണിച്ചപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നുവത്രെ.

2002ല്‍ കൊല്‍ക്കത്തയിലെ അമേരിക്കന്‍ സെന്‍ററിന് നേര്‍ക്കുണ്ടായ ആക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ട്. ഈ കേസില്‍ അബ്ദുറഹ്മാന്‍െറ സഹോദരനെ കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍, ഭീകരര്‍ക്ക് അബ്ദുറഹ്മാന്‍ രഹസ്യതാവളം നല്‍കിയെന്ന് ഇവരുടെ ഇളയസഹോദരന്‍ ഈയിടെ വെളിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. മദ്റസ അധ്യാപകനായ അബ്ദുറഹ്മാനെ 2015 ഡിസംബര്‍ 16നാണ് ഡല്‍ഹി പൊലീസും ഒഡിഷ പൊലീസും ചേര്‍ന്ന് കട്ടക്കിന് അടുത്തുള്ള ടാങ്കിയില്‍നിന്ന് അറസ്റ്റ് ചെയ്തത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.