എന്‍.എസ്.ജി ഇന്ത്യക്ക് അംഗത്വമാകാമെങ്കില്‍ പാകിസ്താനും നല്‍കണം –ചൈനീസ് പത്രം

ബെയ്ജിങ്: ആണവ ദാതാക്കളുടെ (എന്‍.എസ്.ജി) ഗ്രൂപ്പില്‍ ഇന്ത്യയെ അംഗമാക്കാമെങ്കില്‍ പാകിസ്താനെയും ഉള്‍പ്പെടുത്തണമെന്ന വാദവുമായി ചൈന.  ചൈനയുടെ  പാക് ചായ്വാണ് ഇന്ത്യയോടുള്ള എതിര്‍പ്പിനു പിന്നിലെന്ന  വിലയിരുത്തലുകള്‍ ശരിവെക്കുന്നതായി പുതിയ നിലപാട്. സര്‍ക്കാര്‍ പത്രമായ ഗ്ളോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ‘എന്‍.എസ്.ജി അംഗത്വം; ചൈന ഇന്ത്യക്ക് എതിരല്ല’ എന്ന ലേഖനത്തിലാണ് പാക് അനുകൂല വാദം ഉയര്‍ത്തുന്നത്. ഇന്ത്യ എന്‍.എസ്.ജി അംഗത്വത്തിലേക്ക് അടുക്കുമ്പോള്‍ ആണവ ദുരുപയോഗം ചൂണ്ടിക്കാട്ടിയാണ് പാകിസ്താനെ അകറ്റിനിര്‍ത്തുന്നത്. എന്നാല്‍, പാക് ആണവരഹസ്യങ്ങള്‍ കൈമാറിയത് ആ രാജ്യത്തെ പ്രമുഖ ആണവോര്‍ജ ശാസ്ത്രജ്ഞനായ അബ്ദുല്‍ ഖദീര്‍ ഖാനാണെന്നും  അത് പാക് സര്‍ക്കാറിന്‍െറ ഒൗദ്യോഗിക നയമായിരുന്നില്ളെന്നും ചൈനീസ് മാധ്യമത്തിലെ ലേഖനം ചൂണ്ടിക്കാട്ടുന്നു. ആണവ രഹസ്യ കൈമാറ്റ കുറ്റത്തിന് ഖാനെ പിന്നീട് പാകിസ്താന്‍ നിരവധി വര്‍ഷം വീട്ടുതടങ്കലിലാക്കുകയും ചെയ്തു.
ഇന്ത്യയും പാകിസ്താനും ഒരുമിച്ച് അംഗത്വത്തിന് അപേക്ഷിക്കുകയാണെങ്കില്‍ അതാണ് കൂടുതല്‍ പ്രായോഗികമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇതാദ്യമായാണ് പാകിസ്താനുവേണ്ടി ചൈനീസ് മാധ്യമം വ്യക്തമായ നിലപാട് പ്രഖ്യാപിക്കുന്നത്. അതേസമയം, എന്‍.എസ്.ജി അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ പുതിയ രാജ്യങ്ങളെ  ചേര്‍ക്കുന്നതു സംബന്ധിച്ച് ഭിന്നതയുണ്ടെന്നും  സോളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയുടെ അംഗത്വം അജണ്ടപോലുമല്ളെന്നുമാണ് കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യ വക്താവ് ചിന്‍യുങ് പറഞ്ഞത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.