മുംബൈയില്‍ കനത്ത മഴ; റെയില്‍, റോഡ് ഗതാഗതം സ്തംഭിച്ചു

മുംബൈ: കനത്ത മഴയില്‍ വെള്ളം പൊങ്ങിയത് മുംബൈ നഗരത്തിലെ റെയില്‍, റോഡ്  ഗതാഗതത്തെ സാരമായി ബാധിച്ചു. മുംബൈയില്‍ നിന്നും പ്രാദേശിക സര്‍വീസുകള്‍ നടത്തുന്ന തീവണ്ടികളില്‍ ചിലത് റദ്ദാക്കിയിട്ടുണ്ട്. സി.എസ്.ടി, കുര്‍ള തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ നിന്നുള്ള തീവണ്ടികള്‍ പലതും മണിക്കൂറുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്.

താനെയിലെ ദിവ സ്റ്റേഷനില്‍ തീവണ്ടികള്‍ റദ്ദാക്കുകയും വൈകി സര്‍വീസ് നടത്തുകയും ചെയ്യുന്നതിനെതിരെ യാത്രക്കാര്‍ പ്രതിഷേധിച്ചു. നഗരത്തില്‍ ടാക്സികള്‍ പണിമുടക്കിയതും യാത്രാക്ളേശം വര്‍ധിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.