കൺജറിംഗ്​ 2 കാണുന്നതിനിടെ വൃദ്ധൻ കുഴഞ്ഞ്​ വീണ്​ മരിച്ചു

തിരുവണ്ണാമല: തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലയില്‍ തിയേറ്ററില്‍ സിനിമ കണ്ടു കൊണ്ടിരുന്ന വൃദ്ധന്‍ കുഴഞ്ഞു വീണ് മരിച്ചു. പ്രേത സിനിമയായ കൺജറിംഗ് 2 കണ്ടു കൊണ്ടിരുന്ന 65 കാരനാണ് മരിച്ചത്. ഇയാളാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തിരുവണ്ണാമല ടൗണിലെ ബാലസുബ്രഹ്മണിയാര്‍ സിനിമാസിലാണ് കൺജറിംഗ് 2 കാണാന്‍ വൃദ്ധന്‍ കയറിയത്. ഇയാളുടെ കൂടെ മറ്റൊരാളും കൂടെയുണ്ടായിരുന്നു. ഇരുവരും ആന്ധ്രപ്രദേശ് സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു.

സിനിമയുടെ അവസാന രംഗമെത്തിയപ്പോള്‍ വൃദ്ധന്‍ നെഞ്ചു വേദനയാണെന്ന് പറഞ്ഞുവെന്നും ഉടന്‍കുഴഞ്ഞു വീഴുകയായിരുന്നുവെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. വൃദ്ധനെ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവണ്ണാമല മെഡിക്കല്‍ കോളജിലേക്ക് മാറ്റാനായി നിര്‍ദ്ദേശിച്ചു. എന്നാല്‍ മൃതദേഹവുമായി സുഹൃത്തിനെ കാണാതാവുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഇയാളാരാണെന്നും സുഹൃത്തിനു വേണ്ടിയും പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.