ന്യൂഡൽഹി: ''ഡിയര്‍''സമൃതി ഇറാനിയെന്ന് എന്ന് സംബോധന ചെയ്ത് ട്വീറ്റ് ചെയ്ത ബിഹാര്‍ വിദ്യാഭ്യാസമന്ത്രി അശോക് ചൗധരിക്ക് ചുട്ടമറുപടി നൽകിയതിെൻറ വിശദീകരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അശോക് ചൗധരി സംഭവത്തിൽ മാപ്പ് പറഞ്ഞിട്ടും അയാളുടെ അണികൾ എനിക്കു നേരെ സോഷ്യൽ മീഡിയകളിൽ കലാപം സൃഷ്ടിക്കുകയാെണന്ന് സമൃതി ഇറാനി പറയുന്നു.അതിലൂടെ അവർ എനിക്ക് നേരെ തെറി അധിക്ഷേപം നടത്തുകയാണ്. ഇതിെൻറ കാരണം എനിക്ക് മനസിലാവുന്നില്ല. അദ്ദേഹത്തിെൻറ അണികൾ ഇതിലൂടെ എന്താണ് ലക്ഷ്യം വെക്കുന്നതെന്നും അറിയില്ല.സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുമെന്നും അവരുടെ നീതിക്ക് വേണ്ടി പോരാടുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
എന്നെ അധിക്ഷേപിക്കുന്നതിലൂടെ അവർ ആനന്ദം കണ്ടെത്തുകയാണ്. രാജ്യത്ത് സ്ത്രീകൾക്ക് നേരെ അക്രമങ്ങൾ നടക്കുേമ്പാൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നവർ എനിക്ക് നേരെയുണ്ടായ അക്രമത്തിൽ മൗനം പാലിക്കുന്നു. ഇവരുടേത് വെറും രാഷ്ട്രീയ നാടകമാണ്. സ്ത്രീകൾ സമൂഹത്തിൽ ഇരകളാവുകയാണെന്നും സ്ത്രീകൾക്ക് നീതി ലഭിക്കുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു. 2015 ല്‍ പ്രാവര്‍ത്തികമാക്കും എന്ന് ഉറപ്പു നല്‍കിയ പുതിയ വിദ്യാഭ്യാസ നയം എന്ന് പ്രാവര്‍ത്തികമാവും എന്നായിരുന്നു അശോക് ചൗധരി സ്മൃതി ഇറാനിയോട് ട്വിറ്ററിലൂടെ ചോദിച്ചത്.
സ്മൃതി ഇറാനിക്ക് ഇതുവരെയായും 2015 തീര്‍ന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. ‘ഡിയര്‍ സ്മൃതി ഇറാനി ജി’ എന്ന അഭിസംബോധനയോടെയായിരുന്നു ചൗധരിയുടെ ട്വീറ്റ്. താങ്കള്‍ എന്ന് മുതലാണ് സ്ത്രീകളെ ഡിയര്‍ എന്ന് സംബോധന ചെയ്ത് തുടങ്ങിയതെന്നായിരുന്നു സ്മൃതിയുടെ ചോദ്യം. ഔദ്യോഗിക സന്ദേശങ്ങള്‍ അയക്കുമ്പോള്‍ സാധാരണ ഇങ്ങനെയാണ് അഭിസംബോധന ചെയ്യുന്നതെന്ന് അശോക് ചൗധരി മറുപടി നല്‍കി. ഇത് പിന്നീട് വാക്‌പോരിലേക്ക് വഴിമാറുകയായിരുന്നു.
സ്മൃതി ഇറാനിയുടെ മറുപടിക്ക് പിന്നാലെ ചൗധരിയുടെ അടുത്ത ട്വീറ്റെത്തി. മോദിയില്‍നിന്നു സ്മൃതി ഇറാനി ഒരുപാടു കാര്യങ്ങള്‍ പഠിച്ചിരിക്കുന്നു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാനും മറ്റുള്ളവരുടെ മേല്‍ കുറ്റം ചാര്‍ത്തുന്നതുമാണ് സംഘി പുസ്തകത്തിലെ ആദ്യ പാഠമെന്നും ചൗധരി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.