കുരങ്ങും കാട്ടുപോത്തും ക്ഷുദ്രജീവികള്‍; കേന്ദ്ര പ്രഖ്യാപനത്തിനെതിരെ ഹരജി

ന്യൂഡല്‍ഹി: കുരങ്ങ്, കാട്ടുപോത്ത് തുടങ്ങിയവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീംകോടതിയില്‍ ഹരജി. കേന്ദ്രസര്‍ക്കാറിന് ഇത്തരമൊരു വിജ്ഞാപനം പുറത്തിറക്കാന്‍ നിയമപരമായ അവകാശമില്ളെന്ന് കാണിച്ച് മൃഗാവകാശപ്രവര്‍ത്തകയായ ഗൗരി മൗലേഖിയാണ് പരമോന്നത കോടതിയെ സമീപിച്ചത്.

ബിഹാര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഒരു വര്‍ഷത്തേക്ക് ഈ ജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കിയത്. മൂന്ന് വിജ്ഞാപനങ്ങളാണ് ഇതുസംബന്ധിച്ച് പുറപ്പെടുവിച്ചത്. ഏതെങ്കിലും ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലല്ല ഇത്തരം വിജ്ഞാപനങ്ങളെന്ന് ഗൗരിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആനന്ദ് ഗ്രോവര്‍ പറഞ്ഞു. അതിനാല്‍, പ്രഖ്യാപനം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ജീവിയെ ക്ഷുദ്രജീവികളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പിന്നെ അതിന് വന്യജീവി സംരക്ഷണ നിയമത്തിന്‍െറ ആനുകൂല്യം ലഭിക്കില്ല.

അതുകൊണ്ടുതന്നെ അവയെ യഥേഷ്ടം കൊന്നുതള്ളാനും സാധിക്കും.
ഇത് ആവാസവ്യവസ്ഥയെയും ഭക്ഷ്യശൃംഖലയെയും നേരിട്ട് ബാധിക്കുമെന്നും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.