മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കണം; പ്രധാനമന്ത്രിയോട് ജയലളിത

ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. തമിഴ്നാട് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ ജയലളിത 32 പേജുള്ള നിവേദനം പ്രധാനമന്ത്രിക്ക് കൈമാറി. കൂടുതൽ ജലം ഉൾക്കൊള്ളാൻ വിധം അണക്കെട്ട് ബലപ്പെടുത്തിയിട്ടുണ്ട്. 7.85 കോടി രൂപ ചെലവഴിച്ച്  ബേബി ഡാം ബലപ്പെടുത്തി. ബേബി ഡാമിനു സമീപത്തുള്ള മരങ്ങൾ മുറിക്കുന്നതിന് പരിസ്ഥിതി അനുമതി വേണം. പുതിയ ഡാം പണിയാൻ കേരളത്തെ അനുവദിക്കരുതെന്നും ജയലളിത ആവശ്യപ്പെട്ടു.

പമ്പ–അച്ചൻകോവിൽ–വൈപ്പാർ നദീസംയോജനം, രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം, പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിന് പ്രത്യേക ധനസഹായം, തമിഴ് മല്‍സ്യത്തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍, കാവേരി തര്‍ക്കം, കുളച്ചല്‍ തുറമുഖ പദ്ധതി എന്നീ വിഷയങ്ങളും ജയലളിത പ്രധാനമന്ത്രി മുമ്പാകെ ചർച്ച ചെയ്തു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.