അംബേദ്കറെ അപമാനിച്ച റായിയെ പുറത്താക്കണം –എം.ഐ. ഷാനവാസ്

ന്യൂഡല്‍ഹി: ഭരണഘടന രൂപപ്പെടുത്തിയതില്‍ ഡോ. ബി.ആര്‍. അംബേദ്കറുടെ പങ്ക് കെട്ടുകഥ മാത്രമാണെന്ന ഇന്ദിര ഗാന്ധി നാഷനല്‍ സെന്‍റര്‍ ഫോര്‍ ആര്‍ട്സ് അധ്യക്ഷനും ആര്‍.എസ്.എസ് നോമിനിയുമായ റാം ബഹാദൂര്‍ റായിയുടെ പ്രസ്താവന നിന്ദ്യമാണെന്ന് എം.ഐ. ഷാനവാസ് എം.പി.
മോദിസര്‍ക്കാര്‍ വന്നതു മുതല്‍ അപമാനവും ഭീഷണിയും സഹിച്ചു കഴിയേണ്ട സ്ഥിതിയാണ്  ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. മോദിസര്‍ക്കാറിന്‍െറ അംബേദ്കര്‍ സ്നേഹം വ്യാജമാണെന്നു തെളിയുന്നതാണ് റാം ബഹാദൂറിന്‍െറ പ്രസ്താവന. ഭരണഘടനാ സമിതിയുടെ ഉപദേശകനായി വൈസ്രോയി നിയമിച്ച ബി.എന്‍. റാവു തയാറാക്കി നല്‍കുന്ന റിപ്പോര്‍ട്ടുകളിലെ ഭാഷ തിരുത്തുക മാത്രമായിരുന്നു അംബേദ്കര്‍ ചെയ്തതെന്നാണ് റാം ബഹാദൂര്‍ റായി പറഞ്ഞത്. മോദിക്ക് ആത്മാര്‍ഥത ഉണ്ടെങ്കില്‍ റാം ബഹാദൂറിനെ പുറത്താക്കണമെന്ന് എം.ഐ. ഷാനവാസ് ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.