Posted On
date_range Updated On
date_range കശ്മീരിൽ സൈനിക ക്യാമ്പിന് നേെര ആയുധ ധാരികളുടെ ആക്രമണം; ഒരു മരണം
ശ്രീനഗർ: ജമ്മു –കശ്മീരിൽ സൈനിക ക്യാമ്പിനു നേരെ ആയുധ ധാരികൾ നടത്തിയ െവടിെവപ്പിൽ സൈനികൻ കൊല്ലപ്പെട്ടു. ഉദംപൂർ ജില്ലയിൽ കുഡ് മേഖലയിലെ നാഷനൽ ഹൈവേക്ക് സമീപം തിങ്കളാഴ്ചയാണ് ആക്രമണമുണ്ടായത്.
ക്യാംപിലെത്തിയ ആയുധധാരി സി.ആർ.പി.എഫ് അംഗങ്ങൾക്കുേനരെയും പൊലീസ് ബസിനുനേരെയും വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവം സ്ഥലത്ത് കനത്ത വെടിവെപ്പാണുണ്ടായതെന്നും മറ്റ് സൈനികർ ഉടൻ അവിടേക്ക് എത്തിയെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് സുൈലമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.