ന്യൂഡൽഹി: ഡൽഹി നിയമസഭയിലെ ബഹളത്തിനിടയിൽ ബി.ജെ.പി എം.എൽ.എയുടെ പ്രതിഷേധം അതിര്വിട്ടു. ഭരണപക്ഷവുമായുള്ള വാക്കേറ്റത്തിനിടയിൽ ബി.ജെ.പിയിലെ വിജേന്ദ്ര ഗുപ്ത ബെഞ്ചിൽ കയറിയാണ് പ്രതിഷേധിച്ചത്. നിയമസഭയിൽ ഭരണ–പ്രതിപക്ഷം തമ്മിലുള്ള വാക്കേറ്റത്തിനൊടുവിലാണ് എം.എൽ.എ ബെഞ്ചിൽ കയറിയത്. എം.എൽ.എ സ്പീക്കറോട് ദീർഘ നേരം കയർത്തു സംസാരിക്കുകയും ചെയ്തു. വിന്ദ്രേ ഗുപ്തയെ താക്കീത് ചെയ്ത സ്പീക്കർ നടപടിയിൽ അതൃപ്തി അറിയിച്ചു. .ടാങ്കർ അഴിമതിയെ കുറിച്ചായിരുന്നു സഭയിൽ വാക്കേറ്റം ഉണ്ടായത്. 70 അംഗ ഡൽഹി നിയമസഭയിൽ മൂന്ന് പേരാണ് ബി.ജെ.പിക്കുള്ളത്. കഴിഞ്ഞ നവംബറിൽ ഗുപ്ത ആം ആദ്മിയുടെ എം.എൽ.എക്കുനേരെ അപകീർത്തികരമായ പ്രസ്താവന നടത്തിയത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.