ഡാനിഷ്​ വനിതയെ ബലാൽസംഗം ചെയ്​ത ​കേസ്​; അഞ്ച്​ പ്രതികൾക്ക്​ ജീവപര്യന്തം

ന്യൂഡൽഹി: ഡാനിഷ് വനിതയെ ബലാൽസംഗം ചെയ്ത കേസിൽ അഞ്ചുപേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഗൻജ എന്ന മഹേന്ദ്ര, മുഹമ്മദ് രാജ, രാജു, അർജുൻ, രാജു ചക്ക എന്നിവരാണ് പ്രതികൾ. എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് ഡൽഹി കോടതി നേരത്തെ കണ്ടെത്തിയിരുന്നു.ആറാംപ്രതിയായ ശ്യാം ലാൽ വിചാരണക്കിടെ കഴിഞ്ഞ ഫെബ്രുവരിയിൽ മരിച്ചിരുന്നു.

തട്ടിക്കൊണ്ടുപോകൽ, ബലാൽസംഗം, കവർച്ച എന്നീ കുറ്റങ്ങളാണ് പ്രതികളുടെ മേൽ ചുമത്തിയത്. 2014 ജനുവരി 14നാണ് സംഭവം നടന്നത്. താജ്മഹൽ സന്ദർശിച്ച് മടങ്ങുകയായിരുന്ന 54 കാരിയായ വിദേശ വനിതയെ പ്രതികൾ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്യുകയായിരുന്നു. ഡൽഹി റെയിൽവെ സ്റ്റേഷനടുത്തുള്ള ഡിവിഷണൽ ഓഫിസിനടുത്താണ് സംഭവം നടന്നത്. സംഭവത്തിന് ശേഷം യുവതിയുടെ സാധനങ്ങൾ സംഘം കവർന്നെടുക്കുകയും ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.