ന്യൂഡല്‍ഹി: ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് കാണാതായ ഫയലുകള്‍ അന്വേഷിക്കാന്‍ നിയോഗിച്ച ഏകാംഗ സമിതി പ്രധാനപ്പെട്ട രേഖ കണ്ടത്തെി. ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്നുള്ള തെളിവെടുപ്പിന്‍െറ അടിസ്ഥാനത്തിലാണ് പുതിയ കണ്ടത്തെല്‍.
ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള അറ്റോണി ജനറലായിരുന്ന ജി.ഇ. വഹന്‍വതിക്കെഴുതിയ കത്തിന്‍െറ കോപ്പിയാണ് അന്വേഷണസമിതിയംഗമായ ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറി ബി.കെ. പ്രസാദ് കണ്ടത്തെിയത്. മന്ത്രാലയത്തിലെ കമ്പ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്ക്കിലായിരുന്നു കത്തിന്‍െറ കോപ്പി സൂക്ഷിച്ചത്. ആഭ്യന്തരമന്ത്രാലയത്തിലെ രഹസ്യ സുരക്ഷാവിഭാഗം കൈകാര്യം ചെയ്തിരുന്ന മുന്‍ ജോയന്‍റ് സെക്രട്ടറിമാരില്‍നിന്ന് തെളിവെടുത്തപ്പോഴാണ് കത്തിന്‍െറ സൂചന ലഭിച്ചത്.
റിട്ട. ഐ.എ.എസ് ഓഫിസര്‍ ദേവരകൊണ്ട ദീപ്തിവിലാസ, ഐ.എ.എസ് ഉദ്യോഗസ്ഥരായ ധര്‍മേന്ദ്ര ശര്‍മ, രാകേഷ് സിങ് എന്നിവരില്‍നിന്നാണ് തെളിവുകള്‍ ശേഖരിച്ചത്. ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാനില്ളെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട പ്രധാന ഫയലുകള്‍ പലതും കാണാതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.