Posted On
date_range Updated On
date_range ‘നല്ല കാര്യങ്ങള്‍ക്ക്’ കള്ളപ്പണം സ്വീകരിക്കാമെന്ന് ബി.ജെ.പി എം.എല്‍.എ
ന്യൂഡല്‍ഹി: വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം തിരിച്ചത്തെിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനാകാതെ ബി.ജെ.പി നട്ടംതിരിയവെ കള്ളപ്പണത്തെ സ്വാഗതംചെയ്ത് പാര്‍ട്ടി എം.എല്‍.എ. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല മദ്യപരുടെയും അഴിഞ്ഞാട്ടക്കാരുടെയും സങ്കേതമാണെന്ന് വിവാദ പ്രസ്താവന നടത്തിയ രാജസ്ഥാനില്‍ നിന്നുള്ള നിയമസഭാംഗം ഗ്യാന്‍ദേവ് അഹൂജയാണ് താന്‍ കള്ളപ്പണം സ്വീകരിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയത്. നല്ലകാര്യങ്ങള്‍ക്കുപയോഗിക്കാനാണ് ഈ പണം പറ്റുന്നതെന്നാണ് ന്യായവാദം. പശുസംരക്ഷണത്തിനും അമ്പലങ്ങളുടെ ക്ഷേമത്തിനുമായി ചെലവഴിക്കാനാണ് ഈ പണം സ്വീകരിക്കുന്നതെന്ന് അഹൂജ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.