ദോഹ: ഇന്ത്യ അവസരങ്ങളുടെ നാടാണെന്നും ഇൗ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഖത്തർ സന്ദർശന വേളയിൽ വ്യവസായ സംരംഭകരുമായി കൂടിക്കാഴ്ച നടത്തവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശനിയാഴ്ച രാത്രി ഖത്തറിലെത്തിയ പ്രധാനമന്ത്രി ഇന്ത്യൻ തൊഴിലാളികൾക്ക് വേണ്ടിയുള്ള മെഡിക്കൽ ക്യാംപ് സന്ദർശിക്കുകയും ഖത്തർ പ്രധാനമന്ത്രി ശെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി ഒരുക്കിയ അത്താഴ വിരുന്നിൽ പെങ്കടുക്കുകയും ചെയ്തു. ഇരു രാജ്യങ്ങളിലും തമ്മിലെ ധാരണാ പത്രങ്ങളും കരാറുകളും അദ്ദേഹം ഒപ്പുവെക്കും. ശേഷം വൈകിട്ട് ഷെറാട്ടണിൽ നടക്കുന്ന പ്രവാസി സമ്മേളനത്തിൽ പെങ്കടുക്കുന്ന പ്രധാനമന്ത്രി ഇന്ന് സ്വിറ്റ്സർലൻഡിലേക്ക് തിരിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.