Posted On
date_range Updated On
date_range യു.പിയില്‍ സാമുദായിക സംഘര്‍ഷം
റാംപുര്‍: യു.പിയിലെ റാംപുര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ പണമിടപാട് സംബന്ധിച്ച് രണ്ട് വ്യക്തികള്‍ തമ്മിലുണ്ടായ തര്‍ക്കം സാമുദായിക സംഘര്‍ഷത്തിലത്തെി. ഒരു ബാര്‍ബറുടെ സഹായി ഉപഭോക്താവിനോട് 100 രൂപ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട വാക്തര്‍ക്കം ഇരുവരുടെയും സമുദായം ഏറ്റെടുക്കുകയായിരുന്നെന്ന് സ്ഥലത്തത്തെിയ ജില്ലാ മജിസ്ട്രേറ്റ് രാകേശ്കുമാര്‍ പറഞ്ഞു. ഇരുകൂട്ടരും പരസ്പരം കല്ളേറ് നടത്തുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. പൊലീസ് ഇടപെട്ട് സംഘര്‍ഷം നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. എന്നാല്‍, സ്ഥലത്ത് ആക്രമണസാധ്യത നിലനില്‍ക്കുന്നുണ്ട്. റാം പുര്‍ നഗരത്തിലുള്‍പ്പെടെ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അതിനിടെ, സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇവിടെനിന്ന് ആര്‍.എസ്.എസ് നേതാവിനെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.