ജാട്ട് സംവരണത്തിനെതിരെ സംവരണ രക്ഷാസമിതി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഹരിയാനയിലെ ജാട്ടുകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ തീരുമാനത്തെ എതിര്‍ത്ത് പിന്നാക്ക സംവരണ രക്ഷാ സമിതി സുപ്രീംകോടതിയില്‍. ഹരിയാന സര്‍ക്കാര്‍ ജാട്ടുകള്‍ അടക്കമുള്ള അഞ്ച് വിഭാഗങ്ങളെക്കൂടി പിന്നാക്ക സംവരണത്തിന്‍െറ പട്ടികയില്‍ പെടുത്തിയിരുന്നു. എന്നാല്‍, പഞ്ചാബ്-ഹരിയാന ഹൈകോടതി ഈ തീരുമാനം സ്റ്റേ ചെയ്തു. ഇതിനെതിരെ അഖില ഭാരതീയ ജാട്ട് ആരക്ഷണ്‍ സംഘര്‍ഷ് സമിതി പ്രസിഡന്‍റും മുന്‍ സി.ആര്‍.പി.എഫ് കമാന്‍ഡന്‍റുമായ ഹവാ സിങ് സങ്വാന്‍ സുപ്രീംകോടതിയില്‍ നല്‍കിയ കേസിന്‍െറ സാഹചര്യത്തിലാണ് സംവരണ രക്ഷാ സമിതിയും പരമോന്നത കോടതിയെ സമീപിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.