Posted On
date_range Updated On
date_range ദലിത് പീഡനം: താല്‍ക്കാലിക വി.സിയുടെ രാജിക്ക് അധ്യാപകര്‍ നിരാഹാരത്തില്‍
ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ താല്‍ക്കാലിക വി.സി വിപിന്‍ ശ്രീവാസ്തവയുടെ രാജി ആവശ്യപ്പെട്ട് രണ്ടു സര്‍വകലാശാലകളിലെ അധ്യാപകര്‍ നിരാഹാരം തുടങ്ങി. ഹൈദരാബാദ്, ഉസ്മാനിയ സര്‍വകലാശാലകളിലെ അധ്യാപകരാണ് നിരാഹാരത്തില്‍. പട്ടികജാതി-വര്‍ഗ അധ്യാപക ഫോറത്തിന്‍െറ ആഭിമുഖ്യത്തിലാണ് പ്രതിഷേധം.
ദലിത് വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ തീരുമാനമെടുത്ത വൈസ് ചാന്‍സലര്‍ സ്ഥാനമൊഴിയണമെന്നും താല്‍ക്കാലിക വി.സി രാജി വെക്കണമെന്നുമാണ് ആവശ്യം. വൈസ് ചാന്‍സലര്‍ അപ്പാ റാവു അവധിയില്‍ പോയതിനെ തുടര്‍ന്നാണ് വിപിന്‍ ശ്രീവാസ്തവ താല്‍ക്കാലിക വി.സിയായത്. വിദ്യാര്‍ഥിപ്രക്ഷോഭത്തെ തുടര്‍ന്ന് സര്‍വകലാശാല ജനുവരി 18 മുതല്‍ അടച്ചിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.