വിദ്വേഷ പ്രസംഗം: അമിത് ഷാക്ക് ക്ലീന്‍ ചിറ്റ്

മുസഫര്‍നഗര്‍: വിദ്വേഷപ്രസംഗം നടത്തിയെന്ന കേസില്‍ ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷന്‍ അമിത് ഷാക്ക് യു.പി പൊലീസിന്‍െറ ക്ളീന്‍ ചിറ്റ്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസഫര്‍നഗര്‍ ജില്ലയില്‍ നടത്തിയ  പ്രസംഗത്തിന്‍െറ പേരിലാണ്  യു.പി പൊലീസ് കേസെടുത്തത്.

വിദ്വേഷപ്രസംഗം നടത്തിയതിന് തെളിവില്ല എന്ന് ചൊവ്വാഴ്ച പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. 2014 ഏപ്രില്‍ നാലിന് മുസഫര്‍നഗര്‍ ജില്ലയിലെ ബര്‍വാര്‍ ഗ്രാമത്തിലാണ് ഷാ വിവാദപ്രസംഗം നടത്തിയത്. ‘നരേന്ദ്ര മോദി അധികാരത്തിലത്തെിയാല്‍ ‘മുല്ല’ മുലായത്തിനെ താഴെയിറക്കും’ എന്നായിരുന്നു പ്രസ്താവന.

ബാബുറാം എന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാണ് പരാതി നല്‍കിയത്. ജാതിയുടെയും മതത്തിന്‍െറയും വര്‍ഗത്തിന്‍െറയും ഭാഷയുടെയും അടിസ്ഥാനത്തില്‍ വോട്ട് ചോദിക്കാന്‍ പാടില്ല എന്ന ജനപ്രാതിനിധ്യ നിയമം അനുസരിച്ചാണ് അമിത് ഷാക്കെതിരെ കേസെടുത്തത്. ഇതിനുശേഷം അമിത് ഷാ റാലികളില്‍ പ്രസംഗിക്കുന്നതിന് തെരഞ്ഞെടുപ്പു കമീഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.