Posted On
date_range Updated On
date_range നാലു വയസുകാരിയെ സ്കൂൾ ബസിൽ ബലാൽസംഗം ചെയ്ത കണ്ടക്ടർ അറസ്റ്റിൽ
ഉജ്ജയിൻ: ഓടുന്ന സ്കൂൾ ബസിൽവെച്ച് നാലു വയസുകാരിയായ നഴ്സറി വിദ്യാർഥിനിയെ ബലാൽസംഗത്തിന് ഇരയാക്കിയ കണ്ടക്ടർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവമുണ്ടായത്. മറ്റ് കുട്ടികൾ ബസിൽ നിന്ന് ഇറങ്ങിപ്പോയതിന് ശേഷം കണ്ടക്ടർ മഹേഷ് ഭഗവാൻ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കണ്ടക്ടർ അറസ്റ്റിലായത്. സംഭവത്തിൽ ഡ്രൈവറുടെ പങ്കിനെക്കുറിച്ചും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.