അനന്ത്പൂർ: മതവികാരം വ്രണപ്പെടുത്തിയ കേസിൽ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ ജനുവരി 25നകം അറസ്റ്റ് ചെയ്യണമെന്ന് ആന്ധ്ര കോടതിയുടെ ഉത്തരവ്. ബിസിനസ് ടുഡെ മാഗസിന്‍റെ കവര്‍ പേജില്‍ വന്ന ധോണിയുടെ ചിത്രമാണ് അനന്ത്പൂര്‍ കോടതിയുടെ നടപടിക്ക് വഴിവെച്ചത്. ധോണി ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ആന്ധ്രയിലെ പ്രാദേശിക വി.എച്ച്.പി നേതാവ് നല്‍കിയ ഹരജിയിലാണ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ബിസിനസ് ടുഡെ മാസികയുടെ 2013 ഏപ്രിലിലെ പതിപ്പിന്‍റെ കവര്‍ പേജിലായിരുന്നു ധോണി മഹാവിഷ്ണുവിന്‍റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് വിവാദത്തിന് വഴിവെക്കുകയും ധോണിക്കെതിരെ വി.എച്ച്.പി പ്രതിഷേധം ഉയർത്തുകയും ചെയ്തു.
ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ പ്രശസ്ത താരങ്ങള്‍ അതിന്‍റെ പുറകിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും പണത്തിന് വേണ്ടി എന്ത് കോപ്രായവും കെട്ടുന്ന പ്രവണത കൂടി വരികയാണെന്നും കർണാടക ഹൈകോടതി 2015 സെപ്റ്റംബറിൽ അഭിപ്രായപ്പെട്ടിരുന്നു. ഏകദിന-ട്വന്‍റി20 പരമ്പരയുടെ ഭാഗമായി ആസ്ട്രേലിയയിലുള്ള ധോണിയുടെ പര്യടനം ജനുവരി 31നെ പൂർത്തിയാകുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.